Kerala

കൊല്ലം കോർപറേഷനിൽ യുഡിഎഫിന് പിന്തുണ അറിയിച്ച് എസ് ഡി പി ഐ

കൊല്ലം കോർപ്പറേഷനിൽ യു ഡി എഫിന് പിന്തുണ അറിയിച്ച് എസ് ഡി പി ഐ. സംസ്ഥാന- ജില്ലാ നേതാക്കൾ യു ഡി എഫ് മേയർ സ്ഥാനാർഥി എ കെ ഹഫീസിനെ കണ്ടാണ് പിന്തുണ അറിയിച്ചത്. ഇന്നലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. 

എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപ്പുഴ അഷറഫ് മൗലവി ഇന്ന് വൈകിട്ട് എ കെ ഹഫീസിന് നൽകുന്ന പൗര സ്വീകരണത്തിലും പങ്കെടുക്കും. കൊല്ലം മേയർ സ്ഥാനത്തേക്ക് ഹഫീസിന്റെ പേര് നേരത്തെ ധാരണയായിരുന്നു

അതേസമയം ഡെപ്യൂട്ടി മേയർ സ്ഥാനത്തെ ചൊല്ലി തർക്കം തുടരുകയാണ്. ആർഎസ്പിയും മുസ്ലിം ലീഗുമാണ് അവകാശവാദം ഉന്നയിച്ച് രംഗത്തുവന്നത്. 

See also  താമരശ്ശേരിയിൽ സ്വകാര്യ ബസിൽ വെച്ച് സ്‌കൂൾ വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

Related Articles

Back to top button