Education

എൽഡിഎഫ് യോഗത്തിന് മുമ്പ് എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി ബിനോയ് വിശ്വം

എൽഡിഎഫ് യോഗത്തിന് മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഡിജിപി അജിത് കുമാറിനെതിരെ നടപടി വേണമെന്ന ആവശ്യം കൂടിക്കാഴ്ചയിൽ ബിനോയ് വിശ്വം ഉന്നയിച്ചതായാണ് സൂചന.

അതേസമയം എഡിജിപിയെ സംരക്ഷിക്കുന്ന നിലപാടാണ് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി സ്വീകരിച്ചത്. എംആർ അജിത് കുമാറിനെതിരെ തത്കാലം നടപടിയില്ല. അന്വേഷണം തീരുന്നതുവരെ കാത്തിരിക്കാനും മുഖ്യമന്ത്രി യോഗത്തിൽ നിർദേശിച്ചു.

അതേസമയം യോഗത്തിന് മുമ്പ് പരസ്യമായി നിലപാട് അറിയിച്ച് ആർജെഡി നേതാവ് വർഗീസ് ജോർജ് രംഗത്തുവന്നിരുന്നു. എഡിജിപിയെ മാറ്റണമെന്ന് വർഗീസ് ജോർജ് ആവശ്യപ്പെട്ടു. ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് ഗൗരവതരമെന്ന് എൻസിപി നേതാവ് പിസി ചാക്കോയും പ്രതികരിച്ചു.

See also  പ്രത്യേക പദവി പ്രമേയത്തിന്റെ പേരിൽ മൂന്നാം ദിവസവും ജമ്മു കാശ്മീർ നിയമസഭയിൽ സംഘർഷം

Related Articles

Back to top button