Kerala
വാഹന മോഷണക്കേസുകളിൽ പ്രതി

നിരവധി വാഹനമോഷണ കേസുകളിൽ പ്രതിയായ മലപ്പുറം സ്വദേശി ആലപ്പുഴയിൽ അറസ്റ്റിൽ. മലപ്പുറം തിരൂർ വേങ്ങാപറമ്പിൽ വി പി സുദർശനെയാണ്(28) മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തത്.
മാരാരിക്കുളം റെയിൽവേ സ്‌റ്റേഷനിൽ നിന്ന് സെപ്റ്റംബർ 24ന് ബൈക്ക് മോഷണം പോയതുമായി ബന്ധപ്പെട്ട കേസിലാണ് യുവാവിനെ പിടികൂടിയത്.
മാരാരിക്കുളത്തിന് പുറമെ ഗുരുവായൂർ, ഷൊർണൂർ, പാലക്കാട് ടൗൺ, തിരൂർ, നല്ലളം, തിരൂരങ്ങാടി എന്നീ പോലീസ് സ്‌റ്റേഷനുകളിലും ഇയാൾക്കെതിരെ മോഷണക്കേസുകളുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.