Education

ഡോ. ശ്രീക്കുട്ടി വിവാഹമോചിത, സ്ഥിരം മദ്യപാനി; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും

കൊല്ലം മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കായി ശാസ്താംകോട്ട പോലീസ് കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ വാങ്ങി അപകടസ്ഥലത്ത് അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയെയും ഇന്നലെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു

നരഹത്യക്കുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയത്. കാർ ഓടിച്ചത് അജ്മലാണെങ്കിലും പരുക്കേറ്റ് റോഡിൽ കിടന്ന കുഞ്ഞുമോളുടെ ദേഹത്തൂടെ കാർ കയറ്റി രക്ഷപ്പെടാൻ അജ്മലിനെ പ്രേരിപ്പിച്ചത് ശ്രീക്കുട്ടിയാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കേസിൽ അകപ്പെട്ടതോടെ ഡോ. ശ്രീക്കുട്ടിയെ കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു

കോയമ്പത്തൂരിൽ മെഡിക്കൽ പഠനം പൂർത്തിയാക്കിയ നെയ്യാറ്റിൻകര സ്വദേശിനിയായ ശ്രീക്കുട്ടി അടുത്തിടെയാണ് കരുനാഗപ്പള്ളിയിൽ ജോലിക്കെത്തിയത്. ഇവിടെ വെച്ചാണ് അജ്മലിനെ പരിചയപ്പെട്ടത്. വിവാഹമോചിതയാണ് ശ്രീക്കുട്ടി. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപത്തെ ശ്രീക്കുട്ടിയുടെ വാടക വീട് കേന്ദ്രീകരിച്ച് സ്ഥിരം മദ്യസത്കാരം നടക്കാറുണ്ടായിരുന്നു.

The post ഡോ. ശ്രീക്കുട്ടി വിവാഹമോചിത, സ്ഥിരം മദ്യപാനി; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും appeared first on Metro Journal Online.

See also  ഫെഡറൽ ബാങ്കിന് റെക്കോഡ് ലാഭം, സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 1057 കോടി രൂപ അറ്റാദായം

Related Articles

Back to top button