Education
പൾസർ സുനിക്ക് ജാമ്യം നൽകി സുപ്രിം കോടതി

നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിക്ക് ജാമ്യം നൽകി സുപ്രീം കോടതി. പൾസർ സുനിക്ക് ജാമ്യം നൽകുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം നൽകുകയായിരുന്നു. കേസിൽ നീതിപൂർവമായ വിചാരണ നടക്കുന്നില്ലെന്നും ദിലീപിന്റെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ടു പോകുന്നതെന്നും പൾസർ സുനി കോടതിയിൽ വാദിച്ചു
വിചാരണ നീണ്ടുപോകുന്നതിനാൽ ജാമ്യം നൽകുകയാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ഒരാഴ്ചക്കുള്ളിൽ വിചാരണ കോടതി ജാമ്യം നൽകണമെന്നും ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന്റെ ശക്തമായ എതിർപ്പ് തള്ളിയാണ് കോടതി ഉത്തരവ്.
നേരത്തെ പൾസർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. ആവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിനായിരുന്നു സുനിക്ക് ഹൈക്കോടതി പിഴ വിധിച്ചിരുന്നത്.