Education

പൾസർ സുനിക്ക് ചിക്കൻ പോക്‌സ്; ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് വൈകും

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജയിൽ മോചിതനാകുന്നത് വൈകിയേക്കും. ചിക്കൻപോക്‌സ് ബാധിച്ച ഇയാൾ ഇപ്പോൾ ചികിത്സയിലാണ്. അസുഖം ഭേദപ്പെട്ടശേഷം മാത്രമാകും പുറത്തിറങ്ങുകയെന്നാണ് ജയിൽ അധികൃതർ സൂചിപ്പിക്കുന്നത്.

നിലവിൽ എറണാകുളം സബ് ജയിലിലാണ് സുനി തടവിലുള്ളത്. പൾസർ സുനിക്ക് ചൊവ്വാഴ്ചയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായി ഏഴര വർഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.

കേസിന്റെ വിചാരണ നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരാഴ്ചയ്ക്കകം വിചാരണ കോടതി ജാമ്യം അനുവദിക്കണമെന്നാണ് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ്. ജാമ്യവ്യവസ്ഥകൾ എന്താണെന്ന് വിചാരണക്കോടതി നിശ്ചയിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.

 

The post പൾസർ സുനിക്ക് ചിക്കൻ പോക്‌സ്; ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് വൈകും appeared first on Metro Journal Online.

See also  150 കടന്ന് മുഷീർ ഖാന്റെ ഒറ്റയാൾ പോരാട്ടം; ഇന്ത്യ ബി തകർച്ചയിൽ നിന്ന് മികച്ച സ്‌കോറിലേക്ക്

Related Articles

Back to top button