National

കടലിൽ കാറ്റ് ശക്തം: അർജുനായുള്ള തെരച്ചിലിന് ഷിരൂരിലേക്ക് ഡ്രഡ്ജർ എത്തുന്നത് വൈകുന്നു

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടി തെരച്ചിൽ നടത്താനുള്ള ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തിക്കാൻ വൈകും. കടലിൽ കാറ്റ് ശക്തമായതിനാൽ ടഗ് ബോട്ട് വേഗത കുറച്ചാണ് സഞ്ചരിക്കുന്നത്. ഗോവയിൽ നിന്നാണ് ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ പുറപ്പെട്ടത്

ഡ്രഡ്ജർ എത്തിച്ച് പുഴയിലെ മണ്ണ് നീക്കം ചെയ്തുകൊണ്ടാകും തെരച്ചിൽ പുനരാരംഭിക്കുക. ഇന്ന് ഉച്ചയോടെയോ വൈകിട്ടോടെയോ മാത്രമേ ബോട്ട് കാർവാർ തീരത്ത് എത്തിക്കാനാകൂ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ ടഗ് ബോട്ട് എപ്പോൾ ഷിരൂരിലേക്ക് കൊണ്ടുപോകുമെന്ന കാര്യത്തിൽ തീരുമാനമുണ്ടാകും

യോഗത്തിൽ തെരച്ചിൽ എപ്പോൾ തുടങ്ങാനാകുമെന്ന കാര്യവും തീരുമാനിക്കും. നാവികസേനയുടെയും ഈശ്വർ മാൽപെ അടക്കമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും സഹായം തേടുന്നതിലും തീരുമാനമുണ്ടാകും.

The post കടലിൽ കാറ്റ് ശക്തം: അർജുനായുള്ള തെരച്ചിലിന് ഷിരൂരിലേക്ക് ഡ്രഡ്ജർ എത്തുന്നത് വൈകുന്നു appeared first on Metro Journal Online.

See also  ഉദരസംബന്ധമായ അസുഖം: സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related Articles

Back to top button