Education

കാസർകോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം. കാസർകോട് ചട്ടഞ്ചാൽ സ്വദേശി മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു. എം മണികണ്ഠനാണ്(38) മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയോളമായി കാസർകോട് ജനറൽ ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു

മുംബൈയിൽ ജോലി ചെയ്തിരുന്ന മണികണ്ഠൻ പനിയും വിറയലും ബാധിച്ചതിനെ തുടർന്നാണ് രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് തിരിച്ചറിയുന്നത്. നേരത്തെ തിരുവനന്തപുരത്തും മലപ്പുറത്തും മസ്തിഷ്‌ക ജ്വര മരണം റിപ്പോർട്ട് ചെയ്തിരുന്നു.

The post കാസർകോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു appeared first on Metro Journal Online.

See also  ഇന്ത്യ ഒരു ആശയമെന്നാണ് ആർഎസ്എസ് വിശ്വസിക്കുന്നത്; ഇന്ത്യ ആശയങ്ങളുടെ ബഹുസ്വരമാണെന്ന് ഞങ്ങളും: രാഹുൽ ഗാന്ധി

Related Articles

Back to top button