Kerala

തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിനെ കുറിച്ചുള്ള എഡിജിപിയുടെ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയതിനെ കുറിച്ചുള്ള എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി ഇന്ന് സർക്കാരിന് കൈമാറും. പ്രത്യേകിച്ച് ആർക്കെതിരെയും നടപടിക്ക് ശുപാർശ ചെയ്യാത്ത റിപ്പോർട്ട് ആയതിനാൽ ഡിജിപിയുടെ കുറിപ്പോടെയാകും റിപ്പോർട്ട് സർക്കാരി്‌ന നൽകുക

സർക്കാരാകും റിപ്പോർട്ട് സ്വീകരിക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. പൂരം അലങ്കോലപ്പെട്ടതിൽ അട്ടിമറിയോ ബാഹ്യശക്തികളോ ഇല്ലെന്നാണ് എഡിജിപിയുടെ റിപ്പോർട്ട്. ഉദ്യോഗസ്ഥതല ഗുരുതര വീഴ്ച ഇല്ലാത്തതിനാൽ പ്രത്യേക ശുപാർശയും റിപ്പോർട്ടിൽ ഇല്ല. പൂരം തടസ്സപ്പെട്ടതിൽ ദേവസ്വങ്ങളുടെ പങ്കും എടുത്തു പറയുന്നുണ്ട്.

The post തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിനെ കുറിച്ചുള്ള എഡിജിപിയുടെ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും appeared first on Metro Journal Online.

See also  വിജയരാഘവനെ തേച്ചൊട്ടിച്ച് വി ടി ബലറാം; വിജയരാഘവനെ അമിത് ഷാ ഉദ്ധരിക്കും

Related Articles

Back to top button