Education

ഹർജിയുമായി മകൾ ഹൈക്കോടതിയിൽ

അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ ഹൈക്കോടതിയിൽ. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറരുതെന്നും ലോറൻസ് ഇക്കാര്യം പറഞ്ഞിട്ടില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്

ഹർജി ഹൈക്കോടതി ഉടൻ പരിഗണിക്കും. ലോറൻസിന്റെ മൃതദേഹം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. മൃതദേഹം രാവിലെ ഏഴര മുതൽ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്

ശേഷം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിക്കും. വൈകുന്നേരം നാല് മണി വരെ എറണാകുളം ടൗൺ ഹാളിലും പൊതുദർശനമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ കൊച്ചിയിലെത്തി ലോറൻസിന് അന്തിമോപചാരം അർപ്പിച്ചു.

See also  ഈദ് അല്‍ ഇത്തിഹാദ്: യുഎഇ പ്രസിഡന്റ് 2,269 തടവുകാര്‍ക്ക് മാപ്പുനല്‍കി; ദുബൈ ഭരണാധികാരി നല്‍കിയത് 1,169 പേര്‍ക്ക്

Related Articles

Back to top button