Education
മുകേഷ് എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി

ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ മുകേഷിനെ ജാമ്യത്തിൽ വിട്ടയച്ചു. നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു
പരാതികളിൽ നേരത്തെ തന്നെ അന്വേഷണ സംഘം പരാതിക്കാരികളുടെ മൊഴിയടക്കം ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് കടക്കുന്നത്.