Education

അൻവർ പറഞ്ഞ കാര്യങ്ങൾ കേരളത്തെ ഞെട്ടിക്കുന്നത്; നിഷ്പക്ഷ അന്വേഷണം വേണമെന്ന് പിഎംഎ സലാം

പിവി അൻവർ ഇടതുമുന്നണിയിൽ നിന്ന് പുറത്തുപോകുന്നതും അകത്ത് പോകുന്നതും മുസ്ലിം ലീഗിന്റെ പ്രശ്‌നമല്ലെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. അൻവർ പറഞ്ഞ കാര്യങ്ങൾ കേരളത്തെ ഞെട്ടിക്കുന്നതാണ്. ഇനിയും പറയാനുണ്ടെന്നാണ് പറയുന്നത്. ആരോപണങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടക്കണം.

സിപിഐ പോലും ഇക്കാര്യത്തിൽ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. പൂരം കലക്കലിൽ അന്വേഷണം എഡിജിപിയെ ഏൽപ്പിച്ചത് കള്ളന് താക്കോൽ കൊടുക്കുന്നത് പോലെയാണ് ഇന്ന് യുഡിഎഫ് കോഴിക്കോട് സമരപ്രഖ്യാപനം നടത്തും. അൻവറിനെ സ്വാഗതം ചെയ്യുന്ന ചിന്ത ലീഗിന് ഇല്ലെന്നും സലാം പറഞ്ഞു.

The post അൻവർ പറഞ്ഞ കാര്യങ്ങൾ കേരളത്തെ ഞെട്ടിക്കുന്നത്; നിഷ്പക്ഷ അന്വേഷണം വേണമെന്ന് പിഎംഎ സലാം appeared first on Metro Journal Online.

See also  സിപിഎം മംഗലശ്ശേരി മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേക്ക്

Related Articles

Back to top button