ഡോ. എം എം ഹനീഫ് മൗലവി അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകുന്നേരം മൂന്നിന് തെക്കേ മഹൽ ജുമാ മസ്ജിദിൽ.

പ്രമുഖ സുന്നി നേതാവും പണ്ഡിതനും ആലപ്പുഴ പാലസ് ജുമാ മസ്ജിദ് ചീഫ് ഇമാമും മണ്ണഞ്ചേരി ദാറുൽഹുദാ ഇസ്ലാമിക് കോംപ്ലക്സ് ജനറൽസെക്രട്ടറിയുമായ പഴവീട് വാർഡ് സുന്നി മൻസിലിൽ ഡോ. എം എം ഹനീഫ് മൗലവി(76) അന്തരിച്ചു. ഖബറടക്കം ഇന്ന് (തിങ്കൾ) വൈകുന്നേരം മൂന്നിന് തെക്കേ മഹൽ ജുമാ മസ്ജിദിൽ.
ദീർഘകാലം സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിയുമായിരുന്നു.എസ് വൈ എസ് ദക്ഷിണ കേരള ഓർഗനൈസർ, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി, സംസ്ഥാന സമിതിയംഗം, ഇസ്ലാമിക് എഡ്യുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ്, കാരന്തൂർ സുന്നി മർകസ് പ്രവർത്തക സമിതിയംഗം, സിറാജ് ദിനപത്രം പ്രസിദ്ധീകരണ സമിതിയായ തൗഫീഖ് പബ്ലിക്കേഷൻ ഡയറക്ടർ ബോർഡ് അംഗം, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ ജനറൽ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്, ജനറൽസെക്രട്ടറി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മഹ്ദലിയ്യ പ്രസിഡന്റ്, ജനറൽസെക്രട്ടറി, തെക്കേ മഹല്ല് പ്രസിഡന്റ്, ജനറൽസെക്രട്ടറി, ലജനത്തുൽ മുഹമ്മദിയ്യ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
1948 ഡിസംബർ 12ന് പല്ലന കുറ്റിക്കാട് മുഹമ്മദ് മുസ്ലിയാരുടെയും സൈനബാ ബീവിയുടെയും അഞ്ച് മക്കളിൽ രണ്ടാമത്തെ മകനായാണ് ജനനം
The post ഡോ. എം എം ഹനീഫ് മൗലവി അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകുന്നേരം മൂന്നിന് തെക്കേ മഹൽ ജുമാ മസ്ജിദിൽ. appeared first on Metro Journal Online.