Education

പി പി ദിവ്യയുടെ മൊഴിയെടുക്കും

താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പോലീസ് അന്വേഷണം. നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ മൊഴിയെടുക്കും. അന്വേഷണത്തിനായി കണ്ണൂർ പോലീസ് പത്തനംതിട്ടയിലേക്ക് എത്തും. യാത്രയയപ്പ് ചടങ്ങിനിടെയാണ് ക്ഷണിക്കാതെ കയറി വന്ന പിപി ദിവ്യ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ തൊട്ടടുത്ത ദിവസം രാവിലെ ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

നവീൻ ബാബുവിന്റെ സംസ്‌കാരം ഇന്ന് മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ നടക്കും. 9 മണിയോടെ മൃതദേഹം മോർച്ചറിയിൽ നിന്ന് കലക്ടറേറ്റിൽ എത്തിക്കും. പത്ത് മണി മുതൽ പൊതു ദർശനം നടക്കും. തുടർന്ന് ഉച്ചയോടെ വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടുപോകും.

രണ്ട് മണിക്ക് ശേഷമാണ് പത്തിശേരിയിലെ വീട്ടിൽ സംസ്‌കാര ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്. നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണം നേരിടുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇരണാവിലെ ദിവ്യയുടെ വീട്ടിലേക്ക് ഇന്നലെ യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയിരുന്നു.

 

See also  കുതിച്ചുയർന്ന് സ്വർണവില; പവന് ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 960 രൂപ

Related Articles

Back to top button