Gulf

ദുബൈ വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം; ഇന്ത്യക്കാരനടക്കം നാല് പേർക്ക് പരുക്ക്

യുഎഇയിലെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം. ഇന്ത്യക്കാരൻ അടക്കം നാല് പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. രണ്ട് ഘാന സ്വദേശികൾക്കും ഒരു ബംഗ്ലാദേശുകാരനുമാണ് പരുക്കേറ്റത്. രണ്ട് ഡ്രോണുകൾ വിമാനത്താവളം പരിസരത്ത് പതിക്കുകയായിരുന്നു. 

എന്നാൽ വിമാന സർവീസിനെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. യുഎഇ ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ ഇതുവരെ 6 പേരാണ് കൊല്ലപ്പെട്ടത്. 122 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. യുഎഇ, പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളാണ് കൊല്ലപ്പെട്ടത്. 

പരുക്കേറ്റവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നുണ്ട്. അതിനിടെ ഓസ്‌ട്രേലിയ അബൂദാബിയിലെ എംബസിയും കോൺസുലേറ്റും അടക്കാൻ തീരുമാനിച്ചു. ഇസ്രായേലിലെ എംബസിയും അടക്കും. സുരക്ഷ കണക്കിലെടുത്താണ് തീരുമാനം
 

See also  മൂന്നു മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 250 ഗ്രാം വീതം സ്വര്‍ണം

Related Articles

Back to top button