Education

കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു

ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. ഏറ്റുമുട്ടലിൽ നാല് കരസേന ജവാൻമാർക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. പ്രദേശത്ത് രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം. പ്രദേശത്ത് വ്യാപകമായി തെരച്ചിൽ തുടരുകയാണ്

കുൽഗാമിലെ അധിഗാം ദേവ്സർ മേഖലയിലാണ് ഏറ്റുമുട്ടൽ. സുരക്ഷാ പരിശോധന നടത്തുന്നതിന് ഇടയിൽ ഭീകരർ വെടിയുതിർക്കുകയായിരുന്നു. മേഖല സുരക്ഷാ സേന പൂർണമായും വളഞ്ഞിട്ടുണ്ട്. കരസേനക്ക് പുറമെ സിആർപിഎഫും ഓപറേഷനിൽ പങ്കെടുക്കുന്നുണ്ട്. പരുക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി

പ്രദേശത്ത് ഒന്നിലധികം ഭീകരർ അകപ്പെട്ടതായാണ് സൂചന. മേഖലയിൽ ഭീകരരുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യവും പോലീസും ഇവിടെ പരിശോധനക്ക് എത്തിയത്. പിന്നാലെ ഭീകരർ വെടിയുതിർക്കുകയായിരുന്നു

 

 

See also  ബെയ്‌റൂത്തിൽ ആക്രമണം നടത്തി ഇസ്രായേൽ; എട്ട് നില കെട്ടിടത്തിലേക്ക് തൊടുത്തത് നാല് മിസൈലുകൾ

Related Articles

Back to top button