Kerala

പി സരിന് പാർട്ടി ചിഹ്നം നൽകില്ല; സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കാൻ സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന് സിപിഎമ്മിന്റെ പാർട്ടി ചിഹ്നം നൽകില്ല. പാർട്ടി ചിഹ്നത്തിൽ സരിനെ മത്സരിപ്പിക്കാനുള്ള സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിന്റെ നിർദേശം സംസ്ഥാന നേതൃത്വം തള്ളി. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കാനാണ് നിർദേശം നൽകിയത്.

പാർട്ടി ചിഹ്നത്തിൽ തന്നെ സരിനെ മത്സരിപ്പിക്കാനുള്ള സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിന്റെ നിർദേശം സംസ്ഥാന നേതൃത്വം തള്ളി. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കാനാണ് നിർദേശം നൽകിയത്. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് സരിനെ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കാൻ ധാരണയായിരുന്നത്

ഇന്ന് രാവിലെ മന്ത്രി എംബി രാജേഷിനെ പാലക്കാട്ടെ വീട്ടിലെത്തി കണ്ട ഡോ. പി സരിൻ ഇവിടെ നിന്ന് ഓട്ടോറിക്ഷയിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പോയി. സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ സരിനെ നേതാക്കൾ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചു. എകെ ബാലൻ, എഎൻ കൃഷ്ണദാസ് തുടങ്ങിയ നേതാക്കളും സ്ഥലത്തുണ്ടായിരുന്നു.

The post പി സരിന് പാർട്ടി ചിഹ്നം നൽകില്ല; സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കാൻ സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം appeared first on Metro Journal Online.

See also  ന്യൂനമര്‍ദം; ഇരട്ട ചക്രവാതച്ചുഴി: കേരളത്തിൽ മഴ കനക്കും

Related Articles

Back to top button