Education

തൃശ്ശൂർ ആകാശപാത ഉദ്ഘാടനത്തിൽ വിവാദം; സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന് ബിജെപി

തൃശ്ശൂർ ആകാശപാത ഉദ്ഘാടനത്തിന് സ്ഥലം എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന് വിവാദം. കേന്ദ്ര സർക്കാരിന്റെ അമൃത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച ശക്തൻ നഗറിലെ ആകാശപ്പാത ഉദ്ഘാടനത്തിന് സുരേഷ് ഗോപിയെ ക്ഷണിക്കാത്തത് സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് ബിജെപി ആരോപിച്ചു.

കേന്ദ്ര സർക്കാരിന്റെ പ്രോട്ടോക്കോൾ പ്രകാരം സംസ്ഥാന മന്ത്രിയേക്കാൾ മുകളിലാണ് കേന്ദ്രമന്ത്രിയുടെ സ്ഥാനം. പ്രോട്ടോക്കോൾ ലംഘിച്ച് കേന്ദ്രമന്ത്രിയെ ഒഴിവാക്കിയാണ് സംസ്ഥാന മന്ത്രി എംബി രാജേഷിനെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ചതെന്നും സുരേഷ് ഗോപിയുടെ സൗകര്യം പോലും ചോദിക്കാതെ മുഖ്യാതിഥിയായി നോട്ടീസിൽ ഉൾപ്പെടുത്തിയത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും ബിജെപി ആരോപിച്ചു

സംസ്ഥാന മന്ത്രിക്ക് ഒരു റോളുമില്ലാത്ത വികസന പ്രവർത്തനത്തിൽ എംബി രാജേഷിനെ വെച്ച് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നത് തൃശ്ശൂരിലെ ജനങ്ങൾ പുച്ഛിച്ച് തള്ളും. തൃശ്ശൂർ വികസനത്തിന് 500 കോടി രൂപ നൽകിയ കേന്ദ്ര സർക്കാരിനോടുള്ള നന്ദികേടാണ് കോർപറേഷൻ കാണിച്ചതെന്നും ബിജെപി പറഞ്ഞു

The post തൃശ്ശൂർ ആകാശപാത ഉദ്ഘാടനത്തിൽ വിവാദം; സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന് ബിജെപി appeared first on Metro Journal Online.

See also  കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 109

Related Articles

Back to top button