Kerala

കൊയിലാണ്ടിയിൽ കാണാതായ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് കൊയിലാണ്ടിയിൽ കാണാതായ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുത്താമ്പി കണിയാണി ചന്തുവാണ് മരിച്ചത്. 80 വയസായിരുന്നു.

ഇന്ന് പുലർച്ചെ മുതലാണ് ചന്തുവിനെ കാണാതായത്. തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

The post കൊയിലാണ്ടിയിൽ കാണാതായ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.

See also  നവകേരള യാത്രക്കിടെയുള്ള 'രക്ഷാപ്രവര്‍ത്തനം'; എസ്പി എ.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

Related Articles

Back to top button