ബലാത്സംഗ കേസ്: സിദ്ധിഖ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും

ബലാത്സംഗക്കേസിൽ സുപ്രിം കോടതി അറസ്റ്റ് തടഞ്ഞതോടെ നടൻ സിദ്ധിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരായേക്കും. പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെയാകും ഹാജരാവുകയെന്നാണ് വിവരം. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രിംകോടതിയുടെ ഉത്തരവിന്റെ പകർപ്പ് ലഭിച്ച ശേഷമായിരിക്കും ഹാജരാവുക.
നിയമപദേശത്തിന്റെ അടിസ്ഥാനത്തിൽ ഒളിവിൽ കഴിയുന്ന സിദ്ധിഖ് ഇതുവരെ പുറത്തെത്തിയിട്ടില്ല. കേസ് രണ്ടാഴ്ചയ്ക്കകം വീണ്ടും പരിഗണിക്കും. പീഡനക്കേസിൽ പരാതി നൽകാൻ വൈകിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അതിജീവിത കോടതിയിൽ സത്യവാങ്മൂലം ആയി നൽകണം.
പരാതി കെട്ടിച്ചമച്ചതാണെന്നുള്ള വാദം തെളിയിക്കാനുള്ള തെളിവുകൾ സിദ്ധിഖ് സുപ്രീം കോടതിയിൽ സമർപ്പിക്കും. വസ്തുതകളും വാദങ്ങളും പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നായിരുന്നു സിദ്ധിഖ് സുപ്രീം കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയത്.
The post ബലാത്സംഗ കേസ്: സിദ്ധിഖ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും appeared first on Metro Journal Online.