Kerala

സ്വാഗത പ്രാസംഗികനെ തള്ളി മാറ്റി ഷാഫി, മുല്ലപ്പള്ളി താഴെ വീണു; പുതുയുഗ യാത്രാ സ്വീകരണത്തിനിടെ ഉന്തും തള്ളും

പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയിൽ നടന്ന സ്വീകരണത്തിൽ വേദിയിൽ ഉന്തുംതള്ളും. സ്വാഗത പ്രാസംഗികനായ ഡിസിസി സെക്രട്ടറി ജാഥാ ക്യാപ്റ്റനായ വിഡി സതീശനെ സംസാരിക്കാനായി ക്ഷണിച്ചതോടെയാണ് തർക്കം തുടങ്ങിയത്. 

തന്നെ ക്ഷണിക്കുന്നതിന് മുമ്പ് സതീശനെ ക്ഷണിച്ചതോടെ ഷാഫി പറമ്പിൽ എംപി സ്വാഗത പ്രാസംഗികനെ പിന്നിലേക്ക് തള്ളിക്കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നീട് സതീശൻ സംസാരിച്ചതിന് ശേഷം ഷാഫിയെ ക്ഷണിക്കാൻ സ്വാഗത പ്രാസംഗികൻ എത്തിയപ്പോൾ ഷാഫി വീണ്ടും തടഞ്ഞു

തന്നെ ക്ഷണിക്കാതിരിക്കാൻ സ്വാഗത പ്രാസംഗികനെ ഷാഫി ബലമായി തടയുന്നതിനിടെ സമീപത്ത് നിന്ന മുല്ലപ്പള്ളി രാമചന്ദ്രൻ താഴെ വീഴുകയും ചെയ്തു. തുടർന്ന് സംസാരിച്ച ഷാഫി തനിക്ക് അധികമൊന്നും പറയാനില്ലെന്നും 100 സീറ്റ് എണ്ണുമ്പോൾ അതിൽ കുറ്റ്യാടിയുമുണ്ടാകും എന്ന് മാത്രം പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു

 

See also  കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ചു; നഗരസഭാ കൗൺസിലറും മകനും പിടിയിൽ

Related Articles

Back to top button