Education

ഡോക്ടറെ കൗമാരക്കാർ വെടിവെച്ചു കൊന്നു

ഡൽഹിയിൽ ഡോക്ടറെ വെടിവെച്ചു കൊന്നു. ഡൽഹി ജെയ്റ്റ്പുരിലെ സ്വകാര്യ നഴ്‌സിംഗ് ഹോമിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. 55 വയസുകാരനായ യുനാനി ഡോക്ടർ ജാവേദ് അക്തറാണ് കൊല്ലപ്പെട്ടത്. കൊൽക്കത്ത സംഭവം നടന്ന് രണ്ട് മാസം തികയും മുമ്പാണ് മറ്റൊരു ഡോക്ടർ കൊല്ലപ്പെട്ടത്

രണ്ട് കൗമാരക്കാർ രാത്രി വൈകി ചികിത്സ തേടിയെത്തിയെന്ന് ജീവനക്കാർ പറയുന്നു. ഇതിലൊരാൾക്ക് കാൽവിരലിന് പരുക്കേറ്റിരുന്നു. മുറിവിലെ മരുന്ന് മാറ്റി ഡ്രസ് ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു. കൗമാരക്കാരന് തലേദിവസം ചികിത്സ നൽകിയിരുന്നതാണ്. മുറിവ് വൃത്തിയാക്കിയ ശേഷം കൗമാരക്കാർ കുറിപ്പടി വേണമെന്ന് പറഞ്ഞ് ഡോ. ജാവേദ് അക്തറിന്റെ മുറിയിലേക്ക് പോയി.

മിനിറ്റുകൾക്കുള്ളിൽ മുറിയിൽ നിന്ന് വെടിയൊച്ച കേട്ടു. ജീവനക്കാർ ഓടിയെത്തിയപ്പോൾ തലയിൽ നിന്ന് രക്തം വാർന്ന് ജാവേദ് കിടക്കുന്നതാണ് കണ്ടത്. പ്രതികളെന്ന് സംശയിക്കപ്പെടുന്നവർക്ക് 16, 17 വയസ് പ്രായം വരുമെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു.

See also  വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ

Related Articles

Back to top button