World

ദമാസ്‌കസിലെ പാർപ്പിട സമുച്ചയത്തിലേക്ക് ഇസ്രായേൽ ആക്രമണം; നസ്‌റല്ലയുടെ മരുമകനും കൊല്ലപ്പെട്ടു

ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുല്ല മേധാവി ഹസൻ നസ്‌റല്ലയുടെ മരുമകൻ ജാഫർ അൽ ഖാസിർ സിറിയയിലെ ദമാസ്‌കസിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടതായി എഎഫ്പി വാർത്ത ഏജൻസിയുടെ റിപ്പോർട്ട്. ദമാസ്‌കസിലെ മാസെ ജില്ലയിലെ പാർപ്പിട സമുച്ചയം കേന്ദ്രീകരിച്ച് നടന്ന ഇസ്രായേൽ ആക്രമണത്തിൽ അൽ ഖാസിർ അടക്കം നാല് പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്

ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘമായ ഹിസ്ബുല്ലയുടെ ബെയ്‌റൂത്തിലെ ആസ്ഥാനത്തിന് നേരെ സെപ്റ്റംബർ 27ന് ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഹിസ്ബുല്ല തലവൻ നസ്‌റല്ല കൊല്ലപ്പെട്ടത്.

The post ദമാസ്‌കസിലെ പാർപ്പിട സമുച്ചയത്തിലേക്ക് ഇസ്രായേൽ ആക്രമണം; നസ്‌റല്ലയുടെ മരുമകനും കൊല്ലപ്പെട്ടു appeared first on Metro Journal Online.

See also  തീരുവയെച്ചൊല്ലിയുള്ള തർക്കത്തിനിടെ ന്യൂഡൽഹിയെ വിമർശിച്ച് യുഎസ് വാണിജ്യ സെക്രട്ടറി ലുട്നിക്ക്

Related Articles

Back to top button