Education

എംപിക്ക് അനുവദിച്ച ബംഗ്ലാവിലേക്ക് മാറും

അരവിന്ദ് കെജ്രിവാൾ വെള്ളിയാഴ്ച ഔദ്യോഗിക വസതി ഒഴിയും. മുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞ് എംപിക്ക് അനുവദിച്ച ബംഗ്ലാവിലേക്ക് ആകും മാറുക. ഫിറോസ്ഷാ റോഡിലുള്ള പഞ്ചാബ് രാജ്യസഭാ എംപി അശോക് മിത്തലിന്റെ വസതിയിലേക്കാണ് മാറുക. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് വസതി മാറുന്നത്.

ദേശീയ പാർട്ടിയുടെ അധ്യക്ഷൻ എന്ന നിലയിൽ കെജ്രിവാളിന് വസതി അനുവദിക്കണമെന്ന് ആം ആദ്മി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ആദ്യമാണ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. നവരാത്രി ഉത്സവ വേളയിൽ ഔദ്യോഗിക വസതി ഒഴിയുമെന്ന് ഡൽഹിയിൽ സംഘടിപ്പിച്ച ജനതാ കി അദാലത്തിൽ കെജ്രിവാൾ അറിയിച്ചിരുന്നു.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രമാണ് ഇനിയുള്ളത്. അതിനാൽ മണ്ഡലത്തിൽ തന്നെ കെജ്രിവാൾ താമസിക്കുന്നതു ഗുണം ചെയ്യുമെന്നാണ് ആംആദ്മി പാർട്ടി കണക്കൂകുട്ടുന്നത്. എഎപി എംഎൽഎമാരും കൗൺസിലർമാരും തൊഴിലാളികളും സാധാരണക്കാരും ഉൾപ്പെടെ നിരവധിപ്പേർ മുൻ മുഖ്യമന്ത്രിക്ക് താമസ സൗകര്യം വാഗ്ദാനം രംഗത്തെത്തിയിരുന്നു.

 

See also  നിയമസഭ ഇന്നും കലുഷിതമാകും; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച ഉന്നയിക്കാൻ പ്രതിപക്ഷം

Related Articles

Back to top button