Education
നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

ആലപ്പുഴ മാങ്കാംകുഴിയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിന് പരുക്കേറ്റു. മാങ്കാംകുഴി ജിതിൻ നിവാസിൽ വിമുക്തഭടൻ മധുവിന്റെയും ശാരിയുടെയും മകൻ ജിതിനാണ്(30) മരിച്ചത്
ഒപ്പമുണ്ടായിരുന്ന തുഷാര ഭവനത്തിൽ തുളസിധരൻ പിള്ളയുടെ മകൻ തരുണിന് പരുക്കേറ്റു. വെട്ടിയാർ പ്രേംനാഥ് സ്മാരക ലൈബ്രറിയുടെ മുന്നിലാണ് അപകടം നടന്നത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിതിൻ മരിച്ചിരുന്നു.
The post നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക് appeared first on Metro Journal Online.