Kerala
നടന്നത് വൻ അഴിമതി; ആസൂത്രണ ബോർഡ് നിയമന ക്രമക്കേടിൽ പിഎസ്‌സിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: ആസൂത്രണ ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ക്രമക്കേടിൽ പിഎസ്സിക്കെതിരേ രൂക്ഷവിമർശനവുമായി ഹൈക്കോടതി. 58 ചോദ്യങ്ങൾ മൂല്യനിർണയം നടത്താത്തതും ചോദ്യങ്ങൾ മാറ്റിയതും ഗുരുതര വീഴ്ചയാണെന്നും ഇത് അഴിമതിയാണെന്നും കോടതി വ്യക്തമാക്കി.
പിന്നെ എങ്ങനെയാണ് അന്വേഷണം തടയണമെന്ന പിഎസ്സിയുടെ ആവശ്യം അംഗീകരിക്കാനാവുന്നതെന്നും ഹൈക്കോടതി ചോദിച്ചു.
ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയെ ചോദ്യം ചെയ്യാൻ സർക്കാരിന്‍റെ അന്വേഷണ ഏജൻസിക്ക് അധികാരമില്ലെന്നും ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ കഴിയില്ലെന്നുമായിരുന്നു പിഎസ്‌സി ഹൈക്കോടതിയിൽ വാദിച്ചത്.



