വിവാദ അഭിമുഖത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി; പറയാത്ത കാര്യങ്ങൾ വന്നു, പിആർ ഏജൻസിയെ ഏൽപ്പിച്ചിട്ടില്ല

ദി ഹിന്ദു പത്രത്തിലെ വിവാദ അഭിമുഖത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ഹരിപാട് മുൻ എംഎൽഎ ദേവകുമാറിന്റെ മകൻ സുബ്രഹ്മണ്യൻ ആണ്. അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ വന്നു. അഭിമുഖത്തിനായി പിആർ ഏജൻസിയെ ചുമതലപ്പെടുത്തുകയോ പണം നൽകുകയോ ചെയ്തിട്ടില്ല. തനിക്ക് ഒരു ഏജൻസിയെയും അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
അഭിമുഖത്തിനെത്തിയത് ആദ്യം രണ്ട് പേരായിരുന്നു. പിന്നീട് ഒരാളെത്തി. അയാൾ അര മണിക്കൂറോളം ഇരുന്നു. എന്നാൽ ആരാണെന്നറിയില്ല. മാധ്യമസംഘത്തിലെ ആളാണെന്ന് വിചാരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ദി ഹിന്ദു ഇങ്ങോട്ട് സുബ്രഹ്മണ്യൻ വഴി അഭിമുഖത്തിന് സമീപിച്ചെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
അതേസമയം പിആർ ഏജൻസിയുമായുള്ള ബന്ധത്തിൽ കൃത്യമായി മറുപടി നൽകാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ഹിന്ദുവും മാധ്യമങ്ങളുമായുള്ള മത്സരത്തിൽ തന്നെ കരുവാക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
The post വിവാദ അഭിമുഖത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി; പറയാത്ത കാര്യങ്ങൾ വന്നു, പിആർ ഏജൻസിയെ ഏൽപ്പിച്ചിട്ടില്ല appeared first on Metro Journal Online.