Movies

പ്രദീപ് രംഗനാഥൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ ഒടിടിയിലേക്ക്

വിഘ്നേഷ് ശിവന്‍റെ സംവിധാനത്തിൽ അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് ലവ് ഇൻഷുറൻസ് കമ്പനി. പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം ഇപ്പോൾ ഒടിടി റിലീസിനൊരുങ്ങുകയാണ്.

ആമസോൺ പ്രൈമാണ് സ്ട്രീമിങ് റൈറ്റ്സ് ഏറ്റെടുത്തിരിക്കുന്നത്. ചിത്രം മേയിൽ‌ ഒടിടിയിലെത്തുമെന്നാണ് വിവരം. എന്നാൽ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ഇക്കാര‍്യം ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ആഗോള ബോക്സ് ഓഫിസിൽ 70 കോടിയിലേറെ കളക്ഷൻ ചിത്രം നേടിയതായാണ് റിപ്പോർട്ടുകൾ. പ്രദീപ് രംഗനാഥന്‍റെ ഇതിനു മുൻപ് പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളും 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. പ്രദീപ് രംഗനാഥൻ മുഖ‍്യ വേഷത്തിലെത്തിയ ചിത്രത്തിൽ കൃതി ഷെട്ടിയാണ് നായിക. ബിഗ് ബജറ്റിലൊരുങ്ങിയ ഫാന്‍റസി പ്രണയ ചിത്രത്തിൽ എസ്.ജെ. സൂര‍്യയും യോഗി ബാബുവും പ്രധാന വേഷം ചെയ്തിട്ടുണ്ട്

See also  ഡാർക് ഹ്യൂമറുമായി സുരാജ് വെഞ്ഞാറമൂട്; ‘ഇഡി’ റിലീസ് ഡിസംബർ 20ന്

Related Articles

Back to top button