Kerala

കൊച്ചിയിൽ 15.91 ഗ്രാം എംഡിഎംഎയുമായി കാസർകോട് സ്വദേശികളായ മൂന്ന് പേർ പിടിയിൽ

കാസർകോട് എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. കാസർകോട് സ്വദേശികളായ മൂന്ന് പേരാണ് പിടിയിലായത്. കാസർകോട് ചെങ്കള റഹ്മത്ത് നഗർ പച്ചക്കാട് വീട്ടിൽ മുഹമ്മദ് അനസ്(21), പൊയ്‌നാച്ചി ചെറുകര വീട്ടിൽ ഖലീൽ ബദറുദ്ദീൻ(27), നുള്ളിപ്പാടി സ്വദേശി എൻഎച്ച് റാബിയത്ത് എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്ന് 15.91 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എറണാകുളം നോർത്ത് ചിറ്റൂർ റോഡ് അയ്യപ്പൻകാവ് പരിസരത്ത് നിന്നാണ് പ്രതികൾ പിടിയിലായത്

നർക്കോട്ടിക് സെൻ അസി. കെഎ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
 

See also  കേരളത്തിലെ പാഠ്യപദ്ധതി മാറ്റില്ല, 1476 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കുമെന്ന് മന്ത്രി

Related Articles

Back to top button