Education

അൻവറിന് അതേ വേദിയിൽ മറുപടി നൽകാൻ സിപിഎം; നിലമ്പൂർ ചന്തക്കുന്നിൽ ഇന്ന് പൊതുയോഗം

പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകാൻ സിപിഎം. അൻവർ ആദ്യം പൊതുയോഗം നടത്തിയ നിലമ്പൂർ ചന്തക്കുന്നിൽ സിപിഎം വിശദീകരണ യോഗം നടത്തും. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പൊതുയോഗം ഉദ്ഘാടനം ചെയ്യും. കെടി ജലീലും യോഗത്തിൽ സംസാരിക്കും

വൈകുന്നേരം ആറ് മണിക്കാണ് യോഗം. അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്ത ആളുകളേക്കാൾ കൂടുതൽ പേരെ എത്തിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അതേസമയം മഞ്ചേരിയിൽ ഇന്നലെ നടന്ന പൊതുസമ്മേളനത്തിൽ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്ന പാർട്ടിയുടെ നയം അൻവർ പ്രഖ്യാപിച്ചിരുന്നു.

ജനാധിപത്യ സോഷ്യലിസ്റ്റ് എന്ന നയത്തിലൂന്നിയാകും സംഘടന പ്രവർത്തിക്കുക. പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കാനും ജാതി സെൻസസ് നടത്താനായും പോരാട്ടം നടത്തും. മലപ്പുറം കോഴിക്കോട് ജില്ലകളിൽ വിഭജിത്ത് പതിനഞ്ചാമത്തെ ജില്ല രൂപീകരിക്കാൻ പോരാടുമെന്നും അൻവർ പറഞ്ഞിരുന്നു.

The post അൻവറിന് അതേ വേദിയിൽ മറുപടി നൽകാൻ സിപിഎം; നിലമ്പൂർ ചന്തക്കുന്നിൽ ഇന്ന് പൊതുയോഗം appeared first on Metro Journal Online.

See also  തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും

Related Articles

Back to top button