Education

ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്നത് ഒന്നും ചെയ്യില്ലെന്ന് മുയിസു; അടുത്ത സുഹൃത്തെന്ന് മോദി

ഇന്ത്യയുടെ അടുത്ത സുഹൃത്താണ് മാലിദ്വീപ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ടെന്നും ഈ ബന്ധം പുരാതന കാലം മുതൽ തുടങ്ങിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമുദ്ര രംഗത്തെ സുരക്ഷയടക്കമുള്ള വിഷയങ്ങളിൽ ഇരു രാജ്യങ്ങളും സഹകരിച്ച് നീങ്ങും

മാലിദ്വീപിലെ ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ബംഗളൂരുവിൽ പുതിയ മാലിദ്വീപ് കോൺസുലേറ്റ് തുറക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയെന്നും മോദി പറഞ്ഞു. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുമായി നടത്തിയ ചർച്ചക്ക് ശേഷം സംയുക്ത പ്രസ്താവന നടത്തുകയായിരുന്നു മോദി

ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന ഒരു നീക്കവും നടത്തില്ലെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ ശക്തമാക്കുമെന്നും മുയിസു പറഞ്ഞു.

The post ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്നത് ഒന്നും ചെയ്യില്ലെന്ന് മുയിസു; അടുത്ത സുഹൃത്തെന്ന് മോദി appeared first on Metro Journal Online.

See also  കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 112

Related Articles

Back to top button