National

ശശി തരൂർ വീണ്ടും വിദേശ പര്യടനത്തിന്; യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും

ശശി തരൂർ വീണ്ടും വിദേശപര്യടനത്തിന്. യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് സന്ദർശനം. വിദേശകാര്യ പാർലമെന്ററി സമിതി അധ്യക്ഷനെന്ന നിലയിലാണ് രണ്ടാഴ്ച നീളുന്ന സന്ദർശനം. നയതന്ത്ര കൂടിക്കാഴ്ചകളും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

യാത്ര സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിന്റെ അനുമതി തരൂർ തേടിയിട്ടില്ലെന്നാണ് വിവരം. അതേസമയം ശശി തരൂരിനെ കൂടുതൽ പ്രകോപിപ്പിക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് നിലപാട്. തരൂരിന്റെ പ്രതിഷേധ നിലപാടിൽ നേതാക്കൾ പരസ്യ പ്രസ്താവന പാടില്ലെന്ന് ഹൈക്കമാൻഡ് നിർദേശിച്ചു.

പാർട്ടി നേതൃത്വവുമായി അഭിപ്രായഭിന്നതയുണ്ടെന്ന് തരൂർ തുറന്ന് പറഞ്ഞത് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ദിവസമായിരുന്നു. ഇത് യാദൃശ്ചികമല്ലെന്നാണ് പാർട്ടി വിലയിരുത്തൽ.

The post ശശി തരൂർ വീണ്ടും വിദേശ പര്യടനത്തിന്; യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും appeared first on Metro Journal Online.

See also  ഏഴു ഭൂഖണ്ഡങ്ങളിലെ ഏറ്റവും വലിയ ഏഴ് കൊടുമുടികൾ കീഴടക്കി പതിനാറുകാരി

Related Articles

Back to top button