Education

ഓംപ്രകാശിനെ അറിയില്ലെന്ന് പ്രയാഗയും ശ്രീനാഥ് ഭാസിയും; തുടർ നടപടി ശാസ്ത്രീയ പരിശോധനക്ക് ശേഷം

ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിമരുന്ന് കേസിൽ തുടർ നടപടി ശാസ്ത്രീയ പരിശോധനാ ഫലം വന്നതിന് ശേഷമെന്ന് പോലീസ്. ലഹരി പാർട്ടി നടന്നുവെന്ന് കരുതുന്ന കൊച്ചി മരടിലെ നക്ഷത്ര ഹോട്ടലിലെ മുറിയിൽ ഫോറൻസിക് സംഘം പരിശോധന നടത്തിയിരുന്നു. കൊക്കെയ്ൻ അടക്കമുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ശാസ്ത്രീയമായി തെളിയിക്കുന്നതിനാണിത്

കൊക്കെയ്ൻ കൊണ്ടുവന്നെന്ന് കരുതുന്ന പ്ലാസ്റ്റിക് കവറുകൾ കണ്ടെടുത്തിരുന്നു. പാർട്ടിയിൽ പങ്കെടുത്തെന്ന് കരുതുന്ന സിനിമ അഭിനേതാക്കളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഓം പ്രകാശിനെ അറിയില്ലെന്നും പാർട്ടിയിൽ പങ്കെടുത്തിട്ടില്ലെന്നുമാണ് ഇവരുടെ നിലപാട്.

The post ഓംപ്രകാശിനെ അറിയില്ലെന്ന് പ്രയാഗയും ശ്രീനാഥ് ഭാസിയും; തുടർ നടപടി ശാസ്ത്രീയ പരിശോധനക്ക് ശേഷം appeared first on Metro Journal Online.

See also  എസ്.എം. സ്ട്രീറ്റ് മെട്രോ സ്റ്റോർ ഉടമ പി. അബ്ദുൽ സലീമിന്റെ മകൻ റസൽ അബ്ദുള്ള അപകടത്തിൽ മരിച്ചു

Related Articles

Back to top button