Education

കിളിമാനൂർ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി മരിച്ചു

കിളിമാനൂരിൽ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി മരിച്ചു. ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി(49)യാണ് മരിച്ചത്. കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് അപകടമുണ്ടായത്.

ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ പാചകവാതകം ചോർന്നാണ് തീപിടിത്തമുണ്ടായത്. ഒക്ടോബർ 1ന് വൈകിട്ട് 6.15നായിരുന്നു അപകടം. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം പാചക വാതകം ചോർന്നത് അറിയാതെ വിളക്കുമായി അകത്ത് കയറിയപ്പോഴാണ് തീപി പടർന്നത്.

The post കിളിമാനൂർ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി മരിച്ചു appeared first on Metro Journal Online.

See also  കൊല്ലത്ത് ഭാര്യയെ പെട്രൊളൊഴിച്ച് തീ കൊളുത്തി കൊന്ന സംഭവം; ഭർത്താവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Related Articles

Back to top button