Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട്: അതിജീവിതമാർക്ക് പരാതി അറിയിക്കാൻ സംവിധാനമൊരുക്കി പോലീസ്

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അതിജീവിതമാർക്ക് പരാതികൾ അറിയിക്കാൻ ഇ മെയിൽ വിലാസവും ഫോൺ നമ്പറും പ്രസിദ്ധീകരിച്ച് കേരള പോലീസ്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗത്തിന്റെ ഫോൺ നമ്പറും ഇ മെയിൽ ഐഡിയുമാണ് പരാതി അറിയിക്കാൻ നൽകിയിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയവർക്ക് ഏതെങ്കിലും തരത്തിൽ ഇതുമായി ബന്ധപ്പെട്ട പരാതികൾ പോലീസിൽ അറിയിക്കാൻ ഉണ്ടെങ്കിൽ അത് അതീവരഹസ്യമായി കൈകാര്യം ചെയ്യാനാണ് ഇപ്പോൾ ഈ ഒരു സംവിധാനം മുന്നിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയശേഷം അതിജീവിതമാരുടെ സ്വകാര്യതയെ ഹനിക്കുന്ന തരത്തിലുള്ള പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് മുൻനിർത്തിയാണ് പോലീസ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇമെയിൽ വഴി പരാതിയുമായി ബന്ധപ്പെട്ട തെളിവുകളും ഡോക്യൂമെന്റസുകളും അയക്കാൻ കഴിയും.

The post ഹേമ കമ്മിറ്റി റിപ്പോർട്ട്: അതിജീവിതമാർക്ക് പരാതി അറിയിക്കാൻ സംവിധാനമൊരുക്കി പോലീസ് appeared first on Metro Journal Online.

See also  വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്; ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്

Related Articles

Back to top button