ആഞ്ഞടിച്ച് സഞ്ജു; 47 പന്തില്‍ സെഞ്ച്വറി

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടി20 മത്സരത്തില്‍ ഞെട്ടിക്കുന്ന പ്രകടനവുമായി സഞ്ജു സാംസണ്‍. വിമര്‍ശകരുടെ കാതടപ്പിച്ച പ്രകടനമാണ് സഞ്ജു നടത്തിയത്.
47 പന്തില്‍ 11 ഫോറും എട്ട് സിക്‌സുമായി 111 റണ്‍സാണ് സഞ്ജുവിന്റെ സമ്പദ്യം. 20 ഓവറില്‍ ആറ് വിക്കറ്റിന് 297 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാം ടി20യില്‍ തന്റെ ഓപ്പണിംഗ് പങ്കാളിയായ അഭിഷേക് ശര്‍മ്മയെ തുടക്കത്തിലേ നഷ്ടമായതിന് ശേഷം ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയ സാംസണ്‍ വെറും 22 പന്തില്‍ തന്റെ അര്‍ധ സെഞ്ച്വറി തികച്ചു.
ആദ്യ രണ്ട് മത്സരങ്ങളില്‍ 29 (19), 10 (7) എന്നീ സ്‌കോറുകള്‍ നേടിയ സാംസണ്‍ കളിയില്‍ സമ്മര്‍ദത്തിലായിരുന്നു.
ഇന്ത്യക്ക് വേണ്ടി സൂര്യകുമാര്‍ 75 (35), ഹാര്‍ദിക് പാണ്ഡ്യ 47(18) എന്നിവരാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്.
The post ആഞ്ഞടിച്ച് സഞ്ജു; 47 പന്തില്‍ സെഞ്ച്വറി appeared first on Metro Journal Online.