തൃശ്ശൂർ പൂരം കലക്കിയതിന് പിന്നിൽ ആസൂത്രിത ഗൂഢാലോചന നടന്നെന്ന് വിഎസ് സുനിൽകുമാർ

തൃശ്ശൂർ പൂരം കലക്കിയത് യാദൃശ്ചികം എന്ന് പറയാനാകില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിത ഗൂഢാലോചന നടന്നെന്നും ആവർത്തിച്ച് സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ. അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. നാല് മാസത്തിന് ശേഷം അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്
മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് സർക്കാരിന്റെ ഭാഗത്ത് നിന്നും ഏതെങ്കിലുമുണ്ടെങ്കിൽ അത് വേഗത്തിലാകട്ടെ എന്ന് കരുതിയാണ്. അന്വേഷണമേ ഉണ്ടായില്ലെന്ന റിപ്പോർട്ട് അംഗീകരിക്കാനാകില്ല. ജനങ്ങളെ വിഡ്ഡിയാക്കുന്ന മറുപടിയാണിത്. പൂരം കലക്കിയതിന് പിന്നിൽ ആരൊക്കെയെന്നറിയാൻ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വിവരാവകാശ അപേക്ഷ നൽകും
യാതൊരു തരത്തിലുമുള്ള മറുപടിയില്ലാതെ നീട്ടി കൊണ്ടുപോകാനാണെങ്കിൽ തനിക്കറിയാവുന്ന കാര്യങ്ങൾ ജനങ്ങളോട് തുറന്നുപറയും. ആർക്കാണ് പങ്കെന്നുള്ളതടക്കം പുറത്തുവരണം. സിസിടിവി ദൃശ്യങ്ങളടക്കം അവിടെയുണ്ടെന്നും സുനിൽകുമാർ പറഞ്ഞു.
The post തൃശ്ശൂർ പൂരം കലക്കിയതിന് പിന്നിൽ ആസൂത്രിത ഗൂഢാലോചന നടന്നെന്ന് വിഎസ് സുനിൽകുമാർ appeared first on Metro Journal Online.