Education

മുസ്ലിം ലീഗ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ

നാദാപുരം തൂണേരി ഷിബിൻ വധക്കേസിൽ മുസ്ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. ഡിവൈഎഫ്‌ഐ പ്രവർത്തകനായ ഷിബിനെ(19) വടകരയിലെ തൂണേരിയിൽ വെച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.

ഒന്ന് മുതൽ നാല് വരെ പ്രതികൾക്കും 15, 16 പ്രതികൾക്കുമാണ് ജീവപര്യന്തം തടവുശിക്ഷ. അഞ്ച് ലക്ഷം രൂപ ഷിബിന്റെ മാതാപിതാക്കൾക്ക് പ്രതികൾ നൽകണമെന്നും ഹൈക്കോടതി വിധിച്ചു.

നേരത്തെ പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സർക്കാരും ഷിബിന്റെ പിതാവുമാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.

See also  ഡിസിസിയുടെ കത്തിൽ ചർച്ച വേണ്ട; ഹൈക്കമാൻഡ് തീരുമാനം ഫൈനലാണ്: മുരളീധരൻ

Related Articles

Back to top button