Kerala

തിരുവനന്തപുരത്ത് വയോധിക ദമ്പതികളെ വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കല്ലമ്പലം നെല്ലിക്കോട് കാഞ്ഞിരംവിളയിൽ വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരംവിള സ്വദേശികളായ സുകുമാരൻ (81), ഓമന (81) എന്നിവരാണ് മരിച്ചത്.

​മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ച ഓമന ഏറെ നാളായി കിടപ്പ് രോഗിയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

See also  കൊല്ലത്ത് പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

Related Articles

Back to top button