Local
അധ്യാപക ദിനത്തിൽ മുതിർന്ന അധ്യാപകനുമായി സംവദിച്ച് എൻഎസ്എസ് വളണ്ടിയർമാർ

കൊടിയത്തൂർ: കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് അധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിക്കുകയും തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ പന്നിക്കോട് ഗവൺമെൻറ് എൽപി സ്കൂൾ ഹെഡ്മാസ്റ്ററുമായിരുന്ന വിടി അബ്ദുൽഹമീദ് മാസ്റ്ററുമായി സംവദിച്ചു.അധ്യാപകനായും പ്രധാന അധ്യാപകനായുമുള്ള ദീർഘകാലത്തെ അനുഭവങ്ങൾ ഓർത്തെടുത്ത് അദ്ദേഹം വിദ്യാർത്ഥികളുമായി സംസാരിച്ചത് വിദ്യാർത്ഥികൾക്ക് ഹൃദയസ്പർശിയായി.
പഴയകാലത്തെയും പുതിയ കാലത്തെയും അധ്യാപക വിദ്യാർത്ഥി ബന്ധത്തെ കുറിച്ചുള്ള താരതമ്യം അധ്യാപക വിദ്യാർത്ഥി ബന്ധം ഊഷ്മളമാക്കാൻ വിദ്യാർത്ഥികൾക്ക് പ്രചോദനമായി.
ചടങ്ങിൽ പ്രിൻസിപ്പൽ എംഎസ് ബിജു എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെടി സലീം,അധ്യാപകരായ ഇർഷാദ് ഖാൻ,ശരീഫ് നജുവ ഹനീൻ വളണ്ടിയർമാരായ ദിലാര,ഫിസ മിൻഹാൽ,തമന്ന തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.