Kerala

മുസ്ലിം ലീഗ് പ്രവർത്തകരുടെ ആക്രമണം: 13 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു

അരിയിൽ ഷുക്കൂർ വധത്തിന് പിന്നാലെ മുസ്ലിം ലീഗ് പ്രവർത്തകരുടെ ആക്രമണത്തിൽ പരുക്കേറ്റ് 13 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു. അരിയിൽ വള്ളേരി മോഹനൻ(60) ആണ് മരിച്ചത്. കണ്ണൂർ എകെജി ആശുപത്രിയിൽ വെച്ചാണ് ഇന്ന് മരിച്ചത്

ആശാരിപ്പണിക്കാരനായ മോഹനനെ 2012 ഫെബ്രുവരിയിലാണ് ലീഗ് പ്രവർത്തകർ ആക്രമിച്ചത്. തലയിലടക്കം ശരീരമാസകലം വെട്ടേറ്റ മോഹനൻ ഗുരുതരാവസ്ഥയിലായിരുന്നു. വീട്ടിൽ നിന്നും പിടിച്ചിറക്കി കൊണ്ടു പോയാണ് ആക്രമിച്ചത്

മോഹനന്റെ വീടും അക്രമികൾ തകർത്തിരുന്നു. ഏറെക്കാലമായി മാതമംഗലം ഭാഗത്ത് ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌

See also  സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

Related Articles

Back to top button