Education

ഹമാസും സ്ഥിരീകരിച്ചു; യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടു

ഗാസ : അധിവേശ ആക്രമണം നടത്തുന്ന ഇസ്‌റാഈല്‍ ഹമാസ് മേധാവി യഹിയ സിന്‍വാറിനെ കൊലപ്പെടുത്തിയെന്ന് ഒടുവില്‍ സ്ഥിരീകരണം. ഇസ്‌റാഈല്‍ ആക്രമണത്തിനിടെ ഗസ്സയില്‍വെച്ച് യഹിയ കൊല്ലപ്പെട്ടുവെന്ന് സംശയിക്കുന്നതായും ഇതേക്കുറിച്ച് പരിശോധിക്കണമെന്നും നേരത്തേ ഇസ്രാഈല്‍ സൈന്യം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്‌റാഈലിന്റെ പ്രതിരോധ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി ഹമാസ് നടത്തിയ വ്യോമാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണെന്ന് ഇസ്രാഈല്‍ ആരോപിക്കുന്നയാളാണ് യഹിയ.

സിന്‍വാറിന്റെ മരണം ഹമാസിന്റെ ഉപമേധാവി ഖലീല്‍ ഹയ്യയാണ് സ്ഥിരീകരിച്ചത്.

അതേസമയം, സിന്‍വാറിന്റെ മരണത്തോടെ ഇസ്രാഈലിനെതിരായ പോര് മുറുക്കുമെന്നാണ് ഹമാസ് നല്‍കുന്ന സൂചന. ഒരു കാരണവശാലും ഇനി ഇസ്‌റാഈലികളായ ബന്ദികളെ വിട്ടയക്കില്ലെന്ന് ഹമാസ് വ്യക്തമാക്കി.

See also  സൽമാൻ ഖാന് വീണ്ടും വധഭീഷണി; രണ്ട് കോടി നൽകിയില്ലെങ്കിൽ വധിക്കും

Related Articles

Back to top button