Education

തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നില്‍ പെട്രോളുമായി ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികൾ

തിരുവനന്തപുരം: കോർപ്പറേഷന് മുന്നില്‍ ആത്മഹത്യാ ഭീഷണിയുമായി ശുചീകരണ തൊഴിലാളികള്‍. കോർപ്പറേഷന് മുമ്പിലുള്ള മരത്തിന് മുകളില്‍ കയ്യില്‍ പെട്രോളുമായി കയറിയാണ് തൊഴിലാളികള്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നത്.

കോർപ്പറേഷൻ മുമ്പില്‍ 16 ദിവസമായി കുടില്‍ കെട്ടി സമരം നടത്തിവരുന്ന ശുചീകരണ തൊഴിലാളികളാണ് ആത്മഹത്യ ഭീഷണി മുഴക്കിയിരിക്കുന്നത്. ഫയർഫോഴ്‌സും പൊലീസും ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇവരെ മാറ്റി നിർത്തി ഹരിത കർമ്മ സേനയേയും മറ്റ് ഏജൻസികളെയും ജൈവ മാലിന്യ ശുചീകരണ പ്രവർത്തി ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം.

The post തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നില്‍ പെട്രോളുമായി ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികൾ appeared first on Metro Journal Online.

See also  ആഗോള ഗ്രാമത്തില്‍ റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ പ്‌ളാറ്റ്‌ഫോം

Related Articles

Back to top button