Education

കൊല്ലത്ത് സ്‌കൂളിലെ കിണറ്റിൽ വീണ് ആറാം ക്ലാസ് വിദ്യാർഥിക്ക് ഗുരുതര പരുക്ക്

കൊല്ലം കുന്നത്തൂരിൽ സ്‌കൂളിലെ കിണറ്റിൽ വീണ് വിദ്യാർഥിക്ക് പരുക്കേറ്റു. തുരുത്തിക്കര എംടിയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ഫെബിനാണ് കിണറ്റിൽ വീണത്

അപകടത്തിന് പിന്നാലെ സ്‌കൂൾ ജീവനക്കാരൻ കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തിയിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം

കുട്ടി എങ്ങനെയാണ് കിണറ്റിൽ വീണതെന്ന് വ്യക്തമല്ല. തലയ്ക്കും നടുവിനും പരുക്കേറ്റ കുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

See also  🎶 സോളമന്റെ ഉത്തമഗീതം 🎶❤️: ഭാഗം 30

Related Articles

Back to top button