Kerala

സർക്കാർ തീരുമാനത്തിൽ സന്തോഷം, ജനങ്ങൾക്ക് വേണ്ടി മികച്ച സേവനം ചെയ്യും: റവാഡ ചന്ദ്രശേഖർ

സർക്കാർ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് നിയുക്ത സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. ജനങ്ങൾക്ക് വേണ്ടി മികച്ച സേവനം ചെയ്യുമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു. 1991 ബാച്ച് ഉദ്യോഗസ്ഥനായ അദ്ദേഹം ആന്ധ്ര സ്വദേശിയാണ്

ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് റവാഡ ചന്ദ്രശേഖറിനെ പോലീസ് മേധാവിയായി തീരുമാനിച്ചത്. ഷെയ്ക്ക് ദർവേഷ് സാഹിബ് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ പോലീസ് മേധാവിയെ കണ്ടെത്തിയത്.

നിലവിൽ കേന്ദ്ര കാബിനറ്റ് സെക്യൂരിറ്റി ഓഫീസറാണ്. ദീർഘകാലമായി കേന്ദ്ര ഡെപ്യൂട്ടേഷനിലാണ് റവാഡ. 2026 വരെയാണ് അദ്ദേഹത്തിന് കാലാവധി

The post സർക്കാർ തീരുമാനത്തിൽ സന്തോഷം, ജനങ്ങൾക്ക് വേണ്ടി മികച്ച സേവനം ചെയ്യും: റവാഡ ചന്ദ്രശേഖർ appeared first on Metro Journal Online.

See also  പിണറായി എന്ന സൂര്യൻ അസ്തമിച്ചു; പാർട്ടിയിൽ അടിമത്തം: ആഞ്ഞടിച്ച് അൻവറിന്‍റെ പരസ്യ പ്രതികരണം

Related Articles

Back to top button