Education
പ്രോഗസീവ് ഫിലിം മേക്കേഴ്‌സ്: മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു

മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു. പ്രോഗസീവ് ഫിലിം മേക്കേഴ്‌സ് എന്ന പേരിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. സംവിധായകരായ ആഷിക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, നടി റിമ കല്ലിങ്കൽ എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കുന്നത്.
സംഘടനയെ കുറിച്ച് വിവരങ്ങളടങ്ങിയ കത്ത് സിനിമ പ്രവർത്തകർക്ക് നൽകി തുടങ്ങി. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും പുത്തൻ സിനിമ സംസ്‌കാരം രൂപീകരിക്കുമെന്നുമാണ് വാഗ്ദാനം
സമത്വം, സഹകരണം, സാമൂഹിക നീതി മൂല്യങ്ങളുടെ വേര് ഊന്നിയുള്ള പ്രവർത്തനം. പിന്നണി പ്രവർത്തകർ എന്ന നിലയിൽ മുന്നോട്ട് ഇറങ്ങണമെന്നും കത്തിലുണ്ട്.
The post പ്രോഗസീവ് ഫിലിം മേക്കേഴ്‌സ്: മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു appeared first on Metro Journal Online.