Education

മധ്യപ്രദേശിലെ ആയുധ നിർമാണശാലയിൽ സ്‌ഫോടനം; ഒമ്പത് പേർക്ക് പരുക്ക്

മധ്യപ്രദേശിലെ ആയുധ നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 9 പേർക്ക് പരുക്കേറ്റു. ഖമാരിയ ജില്ലയിലെ ആയുധ നിർമാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. ഫാക്ടറിയിലെ റീ ഫില്ലിംഗ് സെക്ഷനിലാണ് പൊട്ടിത്തെറി നടന്നത്

ഫാക്ടറി കെട്ടിടത്തിനുള്ളിൽ വെച്ച് ഏരിയൽ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം. ശക്തമായ സ്‌ഫോടനത്തിൽ ഫാക്ടറി കെട്ടിടത്തിന്റെ ചില ഭാഗങ്ങളും തകർന്നു

ഇന്നുച്ചയോടെയാണ് സംഭവം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ചിലർ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post മധ്യപ്രദേശിലെ ആയുധ നിർമാണശാലയിൽ സ്‌ഫോടനം; ഒമ്പത് പേർക്ക് പരുക്ക് appeared first on Metro Journal Online.

See also  കന്നഡ സംവിധായകൻ ഗുരുപ്രസാദ് ഫ്ളാറ്റിൽ മരിച്ചനിലയിൽ; ആത്മഹത്യയെന്ന് സംശയം

Related Articles

Back to top button