Education

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: പോലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ പോലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. മാധ്യമശ്രദ്ധക്ക് വേണ്ടിയാണ് യദുവിന്റെ പരാതിയെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്

നാല്, അഞ്ച് പ്രതികൾ ആരാണെന്നും പോലീസ് കോടതിയിൽ അറിയിച്ചു. നേരത്തെ പ്രതിപട്ടികയിൽ നാല്, അഞ്ച് പ്രതികളുണ്ടായിരുന്നില്ല. കന്യാകുമാരി സ്വദേശി രാജീവാണ് നാലാം പ്രതി. മേയറുടെ സഹോദര ഭാര്യ ആര്യയാണ് അഞ്ചാം പ്രതി

കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന യദുവിന്റെ ഹർജി 29ന് പരിഗണിക്കും. യദുവിന്റെ ഡ്യൂട്ടി സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളും സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് കോടതിയിൽ ഹാജരാക്കി.

The post മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: പോലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു appeared first on Metro Journal Online.

See also  കളമശ്ശേരിയിൽ അപകടത്തിൽപ്പെട്ട ബുള്ളറ്റ് ടാങ്കറിൽ നിന്നുള്ള വാതക ചോർച്ച പരിഹരിച്ചു

Related Articles

Back to top button