Kerala

വിമത ശല്യം യുഡിഎഫിന് തിരിച്ചടിയാകില്ല

ഉപതെരഞ്ഞെടുപ്പുകളിൽ വിമത ശല്യം യുഡിഎഫിന് തിരിച്ചടിയാകില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. പിവി അൻവർ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

മാധ്യമങ്ങൾ അൻവറിന് അമിത പ്രാധാന്യം നൽകുകയാണ്. കെട്ടിവെക്കാൻ കാശുള്ള ആർക്കും മത്സരിക്കാൻ സാധിക്കും.

എല്ലാ ആഭ്യന്തര പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. യുഡിഎഫിന് അനുകൂലമായ വലിയ തരംഗത്തിന്റെ സമയമാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന് കിട്ടാൻ പോകുന്ന ജയം നിലവിലെ സർക്കാരിനുള്ള യാത്രയയപ്പ് കൂടിയാകും. വിമത ശല്യത്തിനൊന്നും പ്രസക്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

See also  പോലീസിനോട് സഹകരിക്കാതെ സെബാസ്റ്റ്യൻ; ചേർത്തല തിരോധാന കേസിൽ പരിശോധന തുടരുന്നു

Related Articles

Back to top button