Kerala

ശബരിമല സ്വർണക്കൊള്ള: കെപി ശങ്കരദാസിനെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെപി ശങ്കരദാസിനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതിയിൽ ഇന്ന് ശങ്കരദാസിനെ ഹാജരാക്കിയിരന്നു. റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് പ്രതിയെ കോടതിയിൽ എത്തിച്ചത്. 

ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ വീൽചെയറിലാണ് കെപി ശങ്കരാദിനെ കോടതിയിൽ ഹാജരാക്കിയത്. അതേസമയം കേസിലെ മറ്റൊരു പ്രതിയായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 43ാം ദിവസമാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്

ദ്വാരപാലക ശിൽപ കേസിലെ ആറാം പ്രതിയാണ് ശ്രീകുമാർ. മുരാരി ബാബു മാറിയതിന് പിന്നാലെയാണ് ശ്രീകുമാർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാകുന്നത്. മേലുദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് ശ്രീകുമാർ വാദിച്ചത്‌
 

See also  മുൻസിപ്പാലിറ്റികളിൽ ഇഞ്ചോടിഞ്ച് പോരാട്ടം; എൽഡിഎഫ് 23 മുൻസിപ്പാലിറ്റികളിൽ മുന്നിൽ, യുഡിഎഫ് 21, എൻഡിഎ 3

Related Articles

Back to top button